കേരള പ്രവാസി സംഘം കീഴരിയൂർ സൗത്ത് മേഖലയിലെ കുന്നോത്ത് മുക്ക് യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെപ്പറ്റി ഏരിയ സെക്രട്ടറി പി ചാത്തു വിശദീകരിച്ചു. എൽ സി സെക്രട്ടറി കെ പി ഭാസ്കരൻ ആശംസകൾ നേർന്നു സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കെ എം ഹംസ്സ സ്വാഗതവും,ടി എം ഹംസ്സ അധ്യക്ഷത വഹിച്ചു ടി കെ ബാബു നന്ദിയും പറഞ്ഞു. പുതുതായി ഒമ്പതംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറി ടി എം ഹംസ്സയെയും പ്രസിഡൻ്റ് ആയി കെ എം ഹംസ്സയെയും ട്രഷറർ ടി കെ ബാബു വിനേയും തിരഞ്ഞെടുത്തു.