പട്ടികജാതി വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അംബേദ്കര്‍ ഗ്രാമ വികസന പര്ധതിയിലുള്‍പ്പെടുത്തി മണ്ണാടി ഉന്നതിക്ക് ഒരു കോടി രൂപ അനുവദിച്ചു. പേരാമ്പ്ര എം. എല്‍.എ- ശ്രീ ടി.പി രാമകൃഷ്ണൻ്റെ നിരന്തര ശ്രമത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ ഫണ്ട് വകയിരുത്തിയത്. മണ്ണാടി ഗ്രാമത്തിൻ്റെ മുഖഛായ മാറ്റുന്ന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഇതിന് കഴിയും . എൽ .ഡി .എഫ് സർക്കാരിൻ്റെ വികസനചരിത്രത്തിലും കീഴരിയൂരിൻ്റെ വികസനത്തിലും ഇത് ഇടം പിടിക്കാൻ സാധിക്കും. മറ്റു എം എൽ എ മാരുടെ ശിപാര്‍ശ പ്രകാരം അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഗ്രാമങ്ങളുടെ പട്ടിക അംഗീകരിച്ച്, പരാമര്‍ശ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പ്രകാരം പ്രസ്തുത ഗ്രാമങ്ങളില്‍ അംബേദ്കര്‍ ഗ്രാമ വികസന പര്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പൂറപ്പെടുവിച്ചു.