---പരസ്യം---

മെഡി സെപ്പ് കുറ്റമറ്റതാക്കണം – കെ.എസ്.എസ്.പി.എ.

On: November 1, 2025 4:01 PM
Follow Us:
പരസ്യം

അരിക്കുളം: മെഡി സെപ്പ് വിഹിതം 810 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും പെൻഷണർ ആണെങ്കിൽ രണ്ട് പേരിൽ നിന്നും വിഹിതം പിടിക്കുന്നത് പകൽക്കൊള്ളയാണ്. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങൾ കൊണ്ട് ഭരണ പരാജയം മറച്ചുവെക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. KSSPA മണ്ഡലം പ്രസിഡണ്ട് സത്യൻ തലയഞ്ചേരി ആധ്യക്ഷ്യം വഹിച്ചു. രാമചന്ദ്രൻ നീലാംബരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, സി. മോഹൻദാസ് , വി.വി.എം. ബഷീർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റിട്രഷറർ കെ. അഷറഫ്, കെ.എസ്.എസ്.പി.എ. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലൻ, സെക്രട്ടറി വി. കണാരൻ മാസ്റ്റർ, വനിതാ ഫോറം കൺവീനർ പത്മിനി ടീച്ചർ, വല്ലീ ദേവി ടീച്ചർ, എ. രഘുനാഥ് എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!