ലുലു ഗ്രൂപ്പ് കൊച്ചിയിലേക്ക് നിരവധി ഒഴിവുകളിലായി ജോലിക്കാരെ നിയമിക്കുന്നു. പഠനം കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ അവസരം പാഴാക്കരുത്. സൂപ്പർവൈസർ, കാഷ്യർ, സെക്യൂരിറ്റി, ഹെൽപ്പർ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഒഴിവുകൾ വന്നിട്ടുണ്ട്. എക്‌സ്പീരിയൻസ് ഉള്ളവർക്കും, ഇല്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ ഡിസംബർ 6ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
തസ്തികയും ഒഴിവുകളും
ലുലു- കൊച്ചിയിൽ സൂപ്പർവൈസർ, സെയിൽസ് സ്റ്റാഫ് (സ്ത്രീ/പുരുഷൻ), ഷെഫ് ഡി പാർട്ടി, കമ്മീസ്, ടെയിലർ, ഫിഷ് മംഗർ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, സെക്യൂരിറ്റി സ്റ്റാഫ്, ഹെൽപ്പർ റിക്രൂട്ട്‌മെന്റ്.
യോഗ്യത, വയസ്
| തസ്തിക | പ്രായപരിധി | യോഗ്യത |
| സെയിൽസ്മാൻ / സെയിൽസ് വുമൺ | 20-30 വയസ് | എസ് എസ് എൽ സി/എച്ച് എസ് സി. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം. |
| സെയിൽസ് വുമൺ – സെലിബ്രേറ്റ് ടെക്സ്റ്റൈൽസ് | 20-40 വയസ് | ഫ്രഷേഴ്‌സിന് അപേക്ഷിക്കാം. |
| കാഷ്യർ | 20-30 വയസ് | +2 യോഗ്യത. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം. |
| റൈഡ് ഓപ്പറേറ്റർ – ഗെയിംസ് | 20-30 വയസ് | എച്ച് എസ് സി/ഡിപ്ലോമ. ഫ്രഷേഴ്‌സിന് അപേക്ഷിക്കാം. |
| ജെന്റ്സ്/ലേഡീസ് ടെയിലർ | 45 വയസ്സ് വരെ | എക്സ്പീരിയന്സ് വേണം |
| ഹെൽപ്പർ | 45 വയസ്സ് വരെ | സ്റ്റോർ ഓപ്പറേഷൻസിന് പിന്തുണ നൽകാനാവശ്യമായ പ്രായോഗിക പരിചയം വേണം. |
| സൂപ്പർവൈസർ | 25-35 വയസ് | റോസ്റ്ററി, സ്റ്റേഷനറി, ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ഗ്രോസറി ഫുഡ് മേഖലകളിൽ കുറഞ്ഞത് 3 വർഷം അനുഭവം വേണം. റീട്ടെയിൽ വിഭാഗങ്ങളുടെ ദിനേനയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. സ്റ്റാഫിനെ കോഡിനേറ്റ് ചെയ്യുക. മികച്ച കസ്റ്റമർ റിലേഷൻ പരിചയം എന്നിവ ഉണ്ടായിരിക്കണം. |
| സെക്യൂരിറ്റി | സെക്യൂരിറ്റി സൂപ്പർവൈസർ, ഓഫീസർ, ഗാർഡ്, സിസിടിവ ഓപ്പറേറ്റർ മേഖലകളിൽ രണ്ട് വർഷത്തിന് മുകളിൽ എക്സ്പീരിയൻസ്. വലിയ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി മാനദണ്ഡങ്ങളും സർവൈലൻസ് സംവിധാനം കൈകാര്യം ചെയ്യാനുള്ള കഴിവ്. | |
| ഫിഷ് മംഗർ / അസിസ്റ്റന്റ് ഫിഷ് മംഗർ | കുറഞ്ഞത് ഒരു വർഷം അനുഭവപരിചയം. സീ ഫുഡ് ക്വാളിറ്റി ചെക്ക്, കട്ടിങ്, ക്ലീനിങ് എന്നിവയിൽ പരിചയമുള്ളവരായിരിക്കണം. | |
| കമ്മീസ് / ഷെഫ് ഡി പാർട്ടി / ഡിസിഡിപി | സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന. |
താൽപര്യമുള്ളവർ ഡിസംബർ 6ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. തൊടുപുഴ മുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാളിൽവെച്ചാണ് ഇന്റർവ്യൂ. താൽപര്യമുള്ളവർ ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് careers@luluindia.com എന്ന മെയിലിൽ ബന്ധപ്പെടാം.
| സമയം | രാവിലെ 10 മണിമുതൽ വൈകീട്ട് 3 വരെ |
| സ്ഥലം | മുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാൾ, നിയർ ഗാന്ധി സ്ക്വയർ, തൊടുപുഴ, പിൻകോഡ്: 685 584 |













