കീഴരിയൂർ :നടുവത്തൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.ക്ഷീര സംഘം ഓഫീസിൽ വെച്ച് നടത്തിയ കർഷക സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ എം മനോജ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സംഘം പ്രസിഡണ്ട് പി പി ശ്രീനിവാസൻ, സെക്രട്ടറി ഷർമിള, ഡയറക്ടർ മാരായ കടുങ്ങോൻ കെ കെ, സരോജിനി കെ എന്നിവർ സംസാരിച്ചു.ക്ഷീര വികസന വകുപ്പിന്റെ പദ്ധതികളെ പറ്റിയും, കന്നുകാലികളുടെ പരിചരണത്തെ പറ്റിയും ഡയറി ഫാം ഇൻസ്‌ട്രെക്ടർ എൻ ബിന്ദു ക്ലാസ് എടുത്തു.