---പരസ്യം---

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ നമ്പ്രത്തുകര അങ്കണവാടി നവീകരിച്ചതിന്റെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നിർമല കെ കെ നിർവഹിച്ചു

On: May 30, 2025 3:43 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്‌ ലെ നമ്പ്രത്തുകര അങ്കണവാടി നവീകരിച്ചതിന്റെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നിർമല കെ കെ നിർവഹിച്ചു.”പഞ്ചായത്ത് കുട്ടികളുടെ മേഖലയിൽ ശ്രദ്ധ പുലത്തുന്നതിൽ പ്രതിജ്ഞ ബദ്ധരാണെന്നും, നിലവിൽ കീഴരിയൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണ വാടികളും മികവിന്റെ വഴിയിലാണെന്നും പ്രസിഡന്റ്‌ അറിയിച്ചു. അങ്കണവാടികളിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ ഉള്ള ശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണം എന്നും കൂട്ടിച്ചേർത്തു.വൈസ് പ്രസിഡന്റ്‌ ശ്രീ എൻ എം സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അങ്കണവാടി വർക്കർ ശ്രീമതി ശ്രീജ ആർ വി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതി അംഗം ശ്രീ കെ സി രാജൻ, ഐസിഡിഎസ്സ് സൂപ്പർവൈസർ ശ്രീമതി വീണ എസ്സ്, ശ്രി കുഞ്ഞിരാമൻ ശ്രി ഭാസ്കരൻ,ശ്രി കരുണൻ മാസ്റ്റർ, ശ്രി സിദ്ധീഖ്, ശ്രീമതി ടി പി സുഗന്ധി, ശ്രി കെ പി ഭാസ്കരൻ,ശ്രീ രഞ്ജിത്ത്, ശ്രീമതി ദാക്ഷായണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, അങ്കണവാടി ഹെല്പ്പേർ ശ്രീമതി എം ശ്രീമതി നന്ദിയും പറഞ്ഞു.രക്ഷിതാക്കളും കുട്ടികളും, എ എൽ എം എസ് സി മെമ്പര്മാരും നാട്ടുകാരും ചേർന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേ യമായി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!