കെ.എസ് ഇ ബിയിൽ നിന്ന് വിരമിച്ച സുമോദ് കുമാർ ശ്രീകൃഷ്ണ (കുറുമയിൽ താഴ ) തൻ്റെ റിട്ടയർമെൻ്റിനോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചറുടെ സാന്നിധ്യത്തിൽ സുരക്ഷയുടെ രക്ഷാധികാരി കെ.ടി രാഘവൻ സഹായം സ്വീകരിച്ചു. സുരക്ഷയുടെ മേഖല ഭാരവാഹി ശിവനാന്ദൻ, മീര എന്നിവർ ചടങ്ങിൽ പങ്കെടുത്തു