---പരസ്യം---

വിക്ടറി ക്ലബ്ബ് അഞ്ചാം വാർഡിലെ ഉന്നതവിജയികളെ ആദരിച്ചു.

On: June 8, 2025 8:03 PM
Follow Us:
പരസ്യം

LSS, USS, SSLC, +2, ഡിഗ്രി തലത്തിൽ ഉന്നത വിജയം കൈവരിച്ച കീഴരിയൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ വിജയികളായ വിദ്യാർത്ഥികളെ വിക്ടറി ക്ലബ് നടുവത്തൂർ ആദരിച്ചു വാർഡ് മെമ്പർ ജലജ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ കെ നിർമല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആശംസ അർപ്പിച്ചു കൊണ്ട് രേഷ്മബിജു നിത്യ ഷാജി സെക്രട്ടറി സുമേഷ് ദീപ്തി, കിഷോർ എന്നിവർ സംസാരിച്ചു . ലഹരി നമ്മുടെ നാടിനെ കാർന്നുതിന്നുകൊണ്ട് ഭാവി തലമുറയെ വിപത്തിലേയ്ക്കു ചെന്ന് എത്തിക്കുന്നതിനെ കുറിച്ചും ഇന്റർനെറ്റ് യുഗത്തിന്റെ ആവശ്യകതയും അതിന്റെ അനാവശ്യ പ്രവർത്തനത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റുന്നതിനെകുറിച്ചും രക്ഷിതാക്കൾ ബോധവാന്മാരാകണമെന്ന് പ്രസിഡന്റ്‌ നിർമല ടീച്ചർ പറഞ്ഞു.ചടങ്ങിൽ ക്ലബ് മെമ്പർ ഷിബു സ്വാഗതവും ക്ലബ്‌ പ്രസിഡന്റ്‌ ബിനീഷ് നന്ദിയും രേഖപെടുത്തി

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!