കീഴരിയൂർ:ഫോട്ടോഗ്രാഫി രംഗത്ത് 65 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഭാവന കുഞ്ഞിക്കണ്ണനെ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ വള്ളത്തോൾ ഗ്രന്ഥാലയം ആദരിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് എൻ.എം. സുനിൽ ഷാൾ അണിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ്, ടി.പി. അബു, ഐ. ശ്രീനിവാസൻ, സഫീറ. വി.കെ.എന്നിവർ ആശംസകൾ നേർന്നു. ഭാവന കുഞ്ഞിക്കണ്ണൻ തൻ്റെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ പങ്കുവെച്ചു. വി.പി. സദാനനന്ദൻ സ്വാഗതവും ബി. ഡെലീഷ് നന്ദിയും പറഞ്ഞു.