ശ്രുതി കീഴരിയൂരിൻ്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ അത്തം നാളിൽ ആരംഭിച്ച അമ്പെയ്ത്ത് മേള പഴയ കാല അമ്പെയ്ത് വിദഗ്ദനായ അച്ചാണ്ടിയിൽ ഗോപാലൻ നായർ കളത്തിൽ ചെപ്പ് വെച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രായാധിക്യം തളർത്തിയെങ്കിലും പുതു തലമുറ അമ്പെയ്ത് ഏറ്റെടുത്തതിൽ ഗോപാലൻ നായർക്ക് വലിയ സന്തോഷമുണ്ട് . ആദ്യ ദിവസം തന്നെ നിരവധി പേർ ആവേശത്തോടെ അമ്പെയ്ത്തിൽ പങ്കാളികളായി ‘ വരും ദിവസങ്ങളിൽ ആവേശപ്പോര് മുറുകുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്.