കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക്കൽ കൗൺസിൽ (K-DISC) ൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് ജനറൽ മാനേജർ, പ്രോഗ്രാം മാനേജർ, സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബർ 21
തസ്തികയും ഒഴിവുകളും
കെ-ഡിസ്‌കിൽ വിവിധ മാനേജർ ഒഴിവുകൾ.
അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് I = 01 ഒഴിവ്
പ്രോഗ്രാം മാനേജർ = 02 ഒഴിവ്
അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ = 02 ഒഴിവ്
സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 04 ഒഴിവ്
പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 01 ഒഴിവ്
കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രായപരിധി
അസിസ്റ്റന്റ് ജനറൽ മാനേജർ = 50 വയസ് വരെ.
പ്രോഗ്രാം മാനേജർ = 40 വയസ് വരെ.
അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ = 40 വയസ് വരെ.
സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 38 വയസ് വരെ.
പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 35 വയസ് വരെ.
യോഗ്യത
അസിസ്റ്റന്റ് ജനറൽ മാനേജർ
എംബിഎ / സോഷ്യൽ വർക്ക്/ എംടെക് യോഗ്യത നേടിയിരിക്കണം.
പ്രോഗ്രാം മാനേജർ
എംബിഎ / സോഷ്യൽ വർക്ക്/ OR എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി.
7 വർഷത്തെ എക്‌സ്പീരിയൻസ്.
അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ
എംബിഎ / സോഷ്യൽ വർക്ക്/ ഛഞ എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി.
6 വർഷത്തെ എക്‌സ്പീരിയൻസ്.
സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ്
എംബിഎ / സോഷ്യൽ വർക്ക്/ ഛഞ എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി. അല്ലെങ്കിൽ ഡാറ്റ സയൻസ്/ ഡാറ്റ അനലിസ്റ്റിൽ ഡിഗ്രിയോ, പിജി ഡിപ്ലോമയോ.
അഞ്ച് വർഷത്തെ എക്‌സ്പീരിയൻസ്.
പ്രോഗ്രാം എക്‌സിക്യൂട്ടീവ്
എംബിഎ / സോഷ്യൽ വർക്ക്/ എംഎസ്‌സി / സോഷ്യൽ സയൻസ്. അല്ലെങ്കിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ജേണലിസത്തിൽ പിജി. അല്ലെങ്കിൽ ഡാറ്റ സയൻസ്/ ഡാറ്റ അനലിസ്റ്റിൽ ഡിഗ്രിയോ, പിജി ഡിപ്ലോമയോ.
മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്.
വിശദമായ യോഗ്യത വിവരങ്ങൾ ചുവടെ വിജ്ഞാപനത്തിൽ..
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപമുതൽ ഒന്നര ലക്ഷത്തിന് മുകളിൽ വരെ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് ജനറൽ മാനേജർ = 1,50,000- 1,65,000
പ്രോഗ്രാം മാനേജർ = 60,000 – 80,000
അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ = 50,000 – 60,000
സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 40,000- 50,000
പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 30,000 – 40,000
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ സിഎംഡി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നൽകുക. അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ kdiscrecruitment2025.01@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
അവസാന തീയതി ഒക്ടോബർ 21 ആണ്.













