വൈകുരത്തെ ചായക്ക് അധികവും എളുപ്പവും ആളുകള്‍ ഉണ്ടാക്കുവയാണ് ഉള്ളിവട. ഈ രീതിയില്‍ എണ്ണ കുറച്ചുപയോഗിച്ച് ക്രിസ്പിയായി ഉള്ളിവട ഉണ്ടാക്കി നോക്കൂ… പൊളിയാണ്.
ആവശ്യമായ ചേരുവകള്‍
- സവാള – 3
- മുട്ട -2
- ചിക്കന്‍ -അര കപ്പ്- എല്ലില്ലാത്തത്
- ബ്രെഡ് -4
- മല്ലിയില -4 അല്ലി
- ഗരം മസാല- ഒരു ടീസ്പൂ
- കുരുമുളകുപൊടി- അര ടീസ്പൂ
- മൈദ- ആവശ്യത്തിന്
- അരിപ്പൊടി -3 സ്പൂ
തയ്യാറാക്കുന്ന വിധം
സവാള നന്നായി കനം കുറച്ച് അരിഞ്ഞെടുക്കാം. അതിലേക്ക് കുരുമുളക് പൊടിയും അരിപ്പൊടിയും ഗരം മസാലയും മല്ലിയിലയും ഉപ്പും ചേര്‍ത്തിളക്കി മാറ്റി വയ്ക്കാം. എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍ ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്തു വേവിക്കുക. ഇത് ചെറിയ കഷണങ്ങളാക്കി മാറ്റി വച്ചിരിക്കു സവാളയിലേയ്ക്കു ചേര്‍ക്കാം. ഒപ്പം ബ്രെഡ് പൊടിച്ചതും മുട്ട പൊട്ടിച്ചൊഴിച്ചതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കാവുതാണ്. അതിലേക്ക് മസാലകള്‍ ചേര്‍ത്ത സവാള ചെറിയ ഉരുളകളാക്കി പരത്തി പൊരിച്ചെടുക്കാം. ഇനി ചൂടോടെ സോസിനൊപ്പം കഴിച്ചു നോക്കൂ. സൂപ്പര്‍ രുചിയായിരിക്കും.










