കീഴരിയൂർ : കീഴരിയൂർ കുടുംബാര്യോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കും ‘ടി.പി രാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.25 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം എൽ എ ,പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മറ്റു പ്രമുഖർ സംബ്ബന്ധിക്കും