ഡിജിറ്റൈസേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ആകെ 255 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച രജിസ്‌ട്രേഷന്‍ നവംബര്‍ 23 വരെ നീണ്ടുനില്‍ക്കും. ഇതിനിടയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
തിരുവനന്തപുരം 30, കൊല്ലം 25, പത്തനംതിട്ട 10, ആലപ്പുഴ 20, കോട്ടയം 15, തൊടുപുഴ 10, എറണാകുളം 40, തൃശൂര്‍ 20, പാലക്കാട് 15, മഞ്ചേരി 10, കോഴിക്കോട് 25, കല്‍പ്പറ്റ 10, തലശ്ശേരി 15, കാസര്‍കോട് 10 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജ്ഞാപന തീയതി പ്രകാരം ഉദ്യോഗാര്‍ത്ഥിയുടെ പ്രായം 65 വയസ് കവിയരുത്. ഏത് സമയത്തും, 65 വയസിന് മുകളിലുള്ളവരെ പദ്ധതിയില്‍ നിയമിക്കില്ല.
ഡിജിറ്റൈസേഷന്‍ ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1,160 രൂപ വേതനം ലഭിക്കും. ഇത് പ്രകാരം പരമാവധി പ്രതിമാസ ശമ്പളം 31,320 രൂപ ലഭിക്കും. എസ് എസ് എല്‍ സി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കും.
താത്കാലിക കോടതികള്‍ ഉള്‍പ്പെടെ കേരള ഹൈക്കോടതി / ജില്ലാ ജുഡീഷ്യറിയില്‍ ജുഡീഷ്യല്‍ സൈഡ് ക്ലറിക്കല്‍ ജോലിയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. കമ്പ്യൂട്ടര്‍ വഴിയുള്ള പ്രവര്‍ത്തന പരിജ്ഞാനം ഉണ്ടായിരിക്കണം. കോടതി രേഖകളുടെ ഡിജിറ്റൈസേഷനില്‍ പരിചയമുള്ളത് അഭികാമ്യം. ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല.
റിസോഴ്സ് പൂളിലേക്കുള്ള തിരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഓരോ ജില്ലയിലും ഏകദേശ ആവശ്യകതയ്ക്ക് ആനുപാതികമല്ലാത്തവിധം യോഗ്യരായ അപേക്ഷകരുടെ എണ്ണം ഉയര്‍ന്നതായി കണ്ടെത്തിയാല്‍, ഏതെങ്കിലും ന്യായമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അഭിമുഖത്തിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള അവകാശം ഹൈക്കോടതിയില്‍ നിക്ഷിപ്തമാണ്.
മുകളില്‍ സൂചിപ്പിച്ച തിരഞ്ഞെടുപ്പ് രീതി ഏത് ഘട്ടത്തിലും പരിഷ്‌ക്കരിക്കാനുള്ള അവകാശവും ഹൈക്കോടതിയില്‍ നിക്ഷിപ്തമാണ്. ഡിജിറ്റൈസേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, താഴെ നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, ഉചിതമായ ഓപ്ഷന്‍ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നവംബര്‍ 03 മുതല്‍ നവംബര്‍ 23 വരെ നിങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.












