---പരസ്യം---

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

On: November 4, 2025 6:53 PM
Follow Us:
പരസ്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പിടിയിലായ സുരേഷ് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിടുകയായിരുന്നുവെന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവര്‍ സഞ്ചരിച്ച കേരള എക്‌സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. രണ്ടാമത്തെ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

അതേസമയം, ആക്രമണത്തിനിരയായി പുറത്തേക്കു തെറിച്ചുവീണ പേയാട് സ്വദേശി പത്തൊന്‍പതുകാരി സോനു എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

പ്രതി തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ട്രെയിനില്‍നിന്ന് ശ്രീക്കുട്ടിയെ പിന്നില്‍നിന്ന് നടുവിനു ചവിട്ടി പുറത്തേക്കു തള്ളിയിട്ടത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 

വാതില്‍ക്കല്‍ നിന്ന് മാറാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് യുവതിയെ ആക്രമിച്ചതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. 

ഞായറാഴ്ച രാത്രി എട്ടരയ്ക്കു ശേഷം ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് സംഭവം. ആലുവയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സോനുവും സുഹൃത്ത് അര്‍ച്ചനയും. എസ്.എല്‍.ആര്‍ കോച്ചില്‍ ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന സോനുവിനെ സുരേഷ്‌കുമാര്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. അപകടം കണ്ടു നിലവിളിച്ച സോനുവിന്റെ സുഹൃത്ത് അര്‍ച്ചനയെയും പ്രതി തള്ളിയിട്ടു. എന്നാല്‍ അര്‍ച്ചന വാതിലിന്റെ കമ്പിയില്‍ പിടിച്ചുതൂങ്ങി. കോച്ചിലെ മറ്റ് യാത്രക്കാരാണ് അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് കയറ്റിയത്.

പരുക്കേറ്റ് ട്രാക്കില്‍ കിടന്ന സോനുവിനെ യാത്രക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു ട്രാക്കിലൂടെ വരികയായിരുന്ന കന്യാകുമാരി-കൊല്ലം മെമു ട്രെയിനില്‍ വര്‍ക്കല സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!