---പരസ്യം---

79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

On: August 15, 2025 10:35 AM
Follow Us:
പരസ്യം

ന്യൂഡൽഹി/ തിരുവനന്തപുരം: എല്ലാ പ്രിയ വായനക്കാര്‍ക്കും കീഴരിയൂർ വാർത്തകളുടെ സ്വാതന്ത്ര്യ ദിനാശംസകള്‍. 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് രാജ്യം. അടിമത്തത്തിന്റെ ഇരുണ്ട യുഗത്തിന് വിട നൽകി പ്രതീക്ഷയുടെ പുതുപുലരിയിലേക്ക് ഇന്ത്യ ഉണർന്ന ഈ ദിനത്തിൽ ചെങ്കോട്ടയിൽ വിപുലമായ ചടങ്ങുകൾക്ക് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ന് രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിന് മുന്നോടിയായി ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അർപ്പിക്കും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. സേനകളെ പ്രത്യേകം അഭിനന്ദിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ‘നയാ ഭാരത്’ ആണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രമേയം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വാഗതം ചെയ്യും. ദേശീയ പതാകയും ഓപ്പറേഷൻ സിന്ദൂർ ലോഗോയും വഹിക്കുന്ന രണ്ട് എംഐ 17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി ചടങ്ങിന് ഉഷ്മളത പകരും. ‘നയാ ഭാരത്’ എന്ന ആശയത്തിന് അനുസൃതമായാണ് ഇത്തവണത്തെ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. സമ്പന്നവും സുരക്ഷിതവും ധീരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എന്തെല്ലാം പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സ്പെഷ്യൽ ഒളിമ്പിക്സ് 2025-ലെ അത്‌ലറ്റുകൾ, ഖേലോ ഇന്ത്യ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാക്കൾ, മികച്ച കർഷകർ, ഗ്രാമമുഖ്യന്മാർ, യുവ എഴുത്തുകാർ, സംരംഭകർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ തുടങ്ങിയവർ ഉൾപ്പെടെ ഏകദേശം 5000 പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനകളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡിന് പൊലീസ് ഉദ്യോഗസ്ഥ അഞ്ജലി ഭാവന നേതൃത്വം നൽകും.

പരേഡിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്യും.

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തും. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!