ട്വൻ്റി -ട്വൻ്റി ലോകകപ്പിൽ ജയം സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ, കളിയിൽ ഫോം കണ്ടെത്താതെ ടീമിൽ നിലയുറപ്പിക്കാൻ ഫോം വീണ്ടെടുക്കാൻ ശ്രമിച്ചിരുന്ന സഞ്ജു നല്ലൊരു അവസരം മുതലാക്കി. ലോകകപ്പിൽ നിലനിൽക്കാൻ തുലാസിലാടിയിരുന്ന ഇന്ത്യൻ ടീമിനെ സ്വന്തം ചുമലിലേറ്റി വിജയതീരത്ത് എത്തിച്ച് “സഞ്ജയം” നൽകിയേ സഞ്ജു സംസൺ മടങ്ങിയുള്ളു. തകർപ്പൻ അടി കളിലൂടെ ഫോം നിലനിർത്തിയ സഞ്ജു ഫൈനൽ വരെ അതേ ഫോം തുടർന്നു. സിംഗിളുകളിലൂടെ സെഞ്ചുറി അടിക്കാമായിരുന്നിട്ടും അതിനു മുതിരാതെ മുതിർന്ന് ടീമിൻ്റെ റൺ റേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ഔട്ടാവുകയായിരുന്നു. ക്രിക്കറ്റ് ലോകത്തെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു സഞ്ജു സംസണിൻ്റേത്. ഈ പ്രകടനം നിലനിർത്താൻ കഴിഞ്ഞാൽ സംഞ്ജു സംസൺ ഇന്ത്യൻ ടീമിൻ്റെ അഭിവാജ്യ ഘടകമാവും.